പുറം വേദന പരിധി വിട്ടു; ക്രിസ് ഗെയ്ൽ ക്രിക്കറ്റിൽ നിന്ന് അവധിയെടുത്തു
വിട്ടുമാറാത്ത പുറം വേദനയെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതിനാൽ രണ്ട് മൂന്ന് മാസത്തേക്ക് ക്രിക്കറ്റിൽ നിന്ന് അവധിയെടുക്കുകയാണെന്ന് വെസ്റ്റിന്ത്യൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ൽ അറിയിച്ചു.
അടുത്ത ദിവസം നടക്കുന്ന ചാരിറ്റി മത്സരത്തിൽ പങ്കെടുത്തശേഷം ശസ്ത്രക്രിയയ്ക്ക് വിധേയനാകും.
തുടർന്ന് വിശ്രമം അത്യാവശ്യമാണ്. ഡിസംബറോടുകൂടി കളിക്കളത്തിലേക്ക് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ - ഗെയ്ൽ പറഞ്ഞു. കഴിഞ്ഞ ലോകകപ്പിനിടെയാണ് ഗെയ്ലിന്റെ പരിക്ക് വഷളായത്.