ബംഗ്ലാദേശ് തകര്‍ക്കുന്നു; കടുവകള്‍ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത നേടി

Webdunia
തിങ്കള്‍, 13 ജൂലൈ 2015 (14:04 IST)
ബംഗ്ലാദേശ് ക്രിക്കറ്റ് സുവര്‍ണ്ണ നേട്ടങ്ങളിലൂടെ കടന്നു പോകുകയാണ്. തുടര്‍ച്ചയായുള്ള മത്സരങ്ങളിലൂടെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കടുവകള്‍ യോഗ്യത നേടിയതോടെയാണ് ബംഗ്ലാദേശ് പുതിയ ചരിത്രം കുറിച്ചത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഏഴാം സ്ഥാനത്തേക്ക് കുതിച്ചാണ് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത എന്ന നിര്‍ണായക നേട്ടം കൈപ്പിടിയിലൊതുക്കിയത്.

ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളെ നിലംപരിശാക്കിയ ബംഗ്ലാദേശ് രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ആധികാരികമായി കീഴടക്കി  ഐസിസി റാങ്കിംഗില്‍ മുന്നേറ്റം നടത്തുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് ബംഗ്ലാദേശ് യോഗ്യത നേടുന്നത്. ഐസിസി ഏകദിന റാങ്കിംഗില്‍ പാകിസ്ഥാനും വെസ്‌റ്റ് ഇന്‍ഡീസും കടുവകള്‍ക്ക് പിന്നിലാണ്.

പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാലും അവര്‍ക്ക് 93 പോയിന്‍റുണ്ടാകും. ഇപ്പോഴത്തെ അവസ്ഥയില്‍ പാകിസ്താനോ വെസ്റ്റിന്‍ഡീസിനോ കടുവകളുടെ മുന്നില്‍ കയറുക എന്നത് അസാധ്യമാണ്.