ചാമ്പ്യന്‍സ് ലീഗ് ട്വിന്റി 20 യിലെ ആദ്യ യോഗ്യത മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്സിന് വിജയം. സതേണ്‍ എക്സ്പ്രസിനെ ഏഴ് വിക്കറ്റിനാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്സിനെ തോല്പിച്ചത്.
സതേണ്‍ എക്സ്പ്രസ് 10 ഓവറില്‍ അഞ്ചുവിക്കറ്റിന് 92 നേടിയിരുന്നു മറുപടി ബാറ്റിംഗിന് ഇറങ്ങിയ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്സിന് 29 പന്തില്‍ 52 റണ്‍സ് നേടിയ ന്യൂസീലന്‍ഡ് ബാറ്റ്സ്മാന് കെയ്ന്‍ വില്യംസണിന്റെ പ്രകടനമാണ് ജയമൊരുക്കിയത്.ശ്രീലങ്കന്‍ സ്പിന്നര്‍മാരെ കണക്കിന് പ്രഹരിച്ച വില്യംസണ് ഏഴു ഫോറും ഒരു സിക്സറുമാണ് അടിച്ച് കൂട്ടിയത്. വില്യംസണ് പുറത്താകുമ്പോള്‍ നോര്‍തേണ്‍ നൈറ്റ്സിന് ജയിക്കാന്‍ ഒന്‍പതു പന്തില്‍ ഏഴു റണ്‍സ്കൂടി മതിയായിരുന്നു. മൂന്ന് പന്ത് ബാക്കി നില്‍ക്കെ അവര്‍ വിജയിക്കുകയും ചെയ്തു.