വെല്ലിഗ്‌ടണ്‍ തരിച്ചിരുന്നു; വിരമിക്കല്‍ പരമ്പരയിലെ ആദ്യ ടെസ്‌റ്റില്‍ മക്കല്ലം ഡക്ക്, പുറത്തായത് കരിയറിലെ നൂറാം ടെസ്‌റ്റില്‍
വിരമിക്കല്‍ പരമ്പരയിലെ ആദ്യ ടെസ്‌റ്റില്‍ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടണ്‍ മക്കല്ലം പൂജ്യത്തിനു പുറത്തായി.
ഓസ്ട്രേലിയയ്ക്കെതിരേയാണ് കരിയറിലെ നൂറാം ടെസ്‌റ്റ് കളിക്കുന്ന കിവീസ് നായകന്‍ പൂജ്യത്തില്‍ വീണത്. പേസര്‍ ജോഷ് ഹേസില്‍വുഡിന്റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ പിടിച്ചാണ് മക്കല്ലം മടങ്ങിയത്.
ആദ്യം ദിനം ബാറ്റ് ചെയ്ത കിവീസിനായി അഞ്ചാമനായി ക്രീസിലെത്തിയ മക്കല്ലം ഏഴ് പന്തുകള്‍ നേരിട്ടുവെങ്കിലും ജോഷ് ഹേസില്‍വുഡിന്റെ പന്തില്‍ കൂടാരം കയറുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനം കിവീസ് ഒന്നാം ഇന്നിംഗ്സില്‍ 183 റണ്‍സിനു പുറത്തായി. കളിനിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയിട്ടുണ്ട്.