വിരമിക്കല്‍ ടെസ്‌റ്റില്‍ മക്കല്ലത്തിന്റെ വെടിക്കെട്ട്; അതിവേഗ സെഞ്ചുറിയും സിക്‍സറുകളുടെ പെരുമഴയും- 79 പന്തില്‍ പിറന്നത് 145 റണ്‍സ്
വിരമിക്കൽ മൽസരത്തിനിറങ്ങിയ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിന് ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോർഡ്. സ്വന്തം ഗ്രൗണ്ടായ ഹാഗ്‌ലെ ഓവലിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മക്കല്ലം അതിവേഗ ടെസ്റ്റ് സെഞ്ചുറിയുടെ റെക്കോർഡ് കുറിച്ചത്. 54 പന്തുകളിൽ നിന്നായിരുന്നു മക്കല്ലത്തിന്റെ സെഞ്ചുറി. വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സും പാകിസ്ഥാന്‍ താരം മിസ്ബ-ഉൾ ഹഖും സംയുക്തമായി കൈവശം വച്ചിരുന്ന റെക്കോർഡാണ് മക്കല്ലം മറികടന്നത്.
79 പന്തിൽ 21 ബൗണ്ടറിയും ആറു സിക്സുമുള്‍പ്പെടെ 145 റൺസെടുത്ത മക്കല്ലം പാറ്റിൻസന്റെ പന്തിൽ പുറത്തായി.</p>
എന്നാൽ, നിർണായക ടെസ്റ്റിൽ ഒടുവിൽ വിവരം കിട്ടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലാണ് ന്യൂസിലൻഡ്. ഇന്നത്തെ മൽസരത്തോടെ ടെസ്റ്റ് ക്രിക്ക്രറ്റിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തിയ താരമായും ന്യൂസീലൻഡ് ക്യാപ്റ്റൻ മാറി. ഓസ്‌ട്രേലിയന്‍ താരം ആദം ഗിൽക്രിസ്‌റ്റിന്റെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. ആദ്യ ടെസ്റ്റിൽ ഉജ്വല വിജയം നേടിയ ഓസീസ് പരമ്പരയിൽ മുന്നിലാണ്.