ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിക്കുക ഇന്ത്യൻ പേസറായ ഭുവനേശ്വർ കുമാർ. ടീമിൻ്റെ നായകനായി തെരെഞ്ഞെടുക്കപ്പെട്ട എയ്ഡൻ മാർക്രം ആദ്യ മത്സരത്തിൽ കളിക്കില്ല. ഇതോടെയാണ് ഭുവി ടീം നായകനാകുന്നത്. ഏപ്രിൽ രണ്ടിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഹൈദരാബാദിൻ്റെ ആദ്യ പോരാട്ടം.