വാതുവെപ്പുകാര്‍ക്ക് പ്രിയം ഓസ്ട്രേലിയയോട്!

Webdunia
തിങ്കള്‍, 2 ഫെബ്രുവരി 2015 (11:44 IST)
ലോകകപ്പ് ആരംഭിക്കാനിരിക്കെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയേക്കാള്‍ വാതുവെപ്പുകാര്‍ക്ക് ഇത്തവണ പ്രിയം ഓസ്ട്രേലിയെയാണെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തകാലത്ത് ഓസ്ട്രേലിയ കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇവരെ വാതുവെപ്പുകാരുടെ പ്രിയ ടീമാക്കുന്നത്.  ലോകകപ്പ് സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്ന ആനുകൂല്യവും ഓസ്ട്രേലിയയ്ക്ക് അനുകൂല ഘടകമാകുന്നു.കഴിഞ്ഞ ദിവസം ത്രിരാഷ്ട്ര പരമ്പര ഓസിസ് നേടിയിരുന്നു.

രണ്ടാമതായി വാതുവെപ്പുകാര്‍ പരിഗണിക്കുന്നത് ദക്ഷണാഫ്രിക്കയാണ്. മികച്ച ബൌളറുമാര്‍, ക്യാപ്റ്റന്‍  എബി ഡിവില്ലിയേഴ്‌സിന്റേയും മറ്റ് ബാറ്റ്സ്മന്മാരുടേയും മികച്ച ഫോം എന്നിവ ദക്ഷണാഫ്രിക്കയ്ക്ക് ലോകകപ്പിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്നാണ് ഇവര്‍ കരുതുന്നത്.
ന്യൂസിലന്റാണ് വാതുവെപ്പുകാര്‍ മൂന്നാമത് പരിഗണിക്കുന്ന ടീം. മികച്ച യുവനിരയുള്ള ന്യൂസിലാന്റ് ഇത്തവണ സെമി ഫൈനലിലെത്തുമെന്നുതന്നെയാണ് വാതുവെപ്പുകാര്‍ കണക്കുകൂട്ടുന്നത്. നാലാം സ്ഥാനമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് വാതുവെപ്പുകാര്‍ നല്‍കുന്നത്. വിദേശ രാജ്യങ്ങളിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയാകുന്നത്. ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കാനിരിക്കെ വാതുവെപ്പ് സജീവമാകുന്നുവെന്നാണ് റിപ്പോ‍ര്‍ട്ടുകള്‍.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.