ബിസിസിഐ പണി തുടങ്ങി; രവി ശാസ്ത്രി ടീം ഡയറക്ടര്‍
ഇംഗ്ളണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ടീം ദയനീയമായി തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ബിസിസിഐ അഴിച്ചു പണി തുടങ്ങി.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രവി ശാസ്ത്രിയെ ടീമിന്റെ ഡയറക്ടറായി നിയമിച്ചാണ് ബിസിസിഐ പണി തുടങ്ങിയത്. ഇംഗ്ളണ്ടിനെതിരായ അഞ്ച് ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ഡയറക്ടറായിട്ടാണ് രവിശാസ്ത്രിയെ നിയമിച്ചത്.
നായകന്‍ ധോണിക്കൊപ്പം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടീം കോച്ച് ഡങ്കന്‍ ഫ്ലച്ചറിനും ഭീഷണിയായി അസിസ്റ്റന്‍റ് കോച്ചായി സഞ്ജയ് ബംഗാറിനെയും ബിസിസിഐ നിയമിച്ചിട്ടുണ്ട്. ഫ്ലച്ചറെ സഹായിക്കുന്നതിനായാണ് ഇദ്ദേഹത്തെ നിയമിച്ചതെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്. പത്രക്കുറുപ്പിലാണ് ഇക്കാര്യം ബിസിസിഐ വ്യക്തമാക്കിയത്.