ഇംഗ്ളണ്ടിലെ ടെസ്റ്റ് തോല്‍വിയുടെ പശ്ചാത്താലത്തില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ മാറ്റേണ്ടതില്ലെന്നും, കോച്ച് ഡങ്കന്‍ ഫ്ളച്ചറിന് താല്‍പ്പര്യമാണെങ്കില്‍ സ്ഥാനമൊഴിയാമെന്നും ബിസിസിഐ വ്യക്തമാക്കി.
വരാനിരിക്കുന്ന ലോകകപ്പ് മുന്നില്‍ കണ്ടാണ് ധോണിയെ സ്ഥാനത്തു നിന്ന് മാറ്റേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. ഇപ്പോഴത്തെ ടീം അവസ്ഥ മാറണമെന്നും. ടീമില്‍ കഴിവുള്ള യുവതാരങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവും ബിസിസിഐയ്ക്കുണ്ട്.
ഇംഗ്ളണ്ടിലെ ടെസ്റ്റ് തോല്‍വിയുടെ പശ്ചാത്താലത്തില്‍ ലോകകപ്പ് ഉള്‍പ്പെടെ നിരവധി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ ധോണിയെ മാറ്റേണ്ടതില്ലെന്നും. കോച്ച് ഡങ്കന്‍ ഫ്ളച്ചറിന് താല്‍പ്പര്യമാണെങ്കില്‍ സ്വയം സ്ഥാനമൊഴിയാമെന്നും ബിസിസിഐ വ്യക്തമാക്കി.
കഴിവുറ്റ മുതിര്‍ന്ന താരങ്ങള്‍ ധാരാളമുള്ളപ്പോള്‍ വിദേശ കോച്ച് വേണ്ടെന്ന നിലപാടാണ് ബിസിസിഐയ്ക്കുള്ളത്. രാഹുല്‍ ദ്രാവിഡാണ് ഈ പട്ടികയില്‍ മുന്‍പന്തിയിലുള്ളത്.