നഷ്ടപരിഹാരത്തുക നിശ്ചയിച്ച സമയത്തിനുള്ളില്‍ നല്‍കാത്തതിനെത്തുടര്‍ന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബി സിസി ഐയുടെ അന്ത്യശാസനം. ഇന്ത്യയില്‍ പര്യടനത്തിനത്തി ഏകദിന, ടെസ്റ്റ് പരമ്പരകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിയതിനാണ് ബിസിസിഐ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. 41.97 മില്യന്‍ ഡോളറാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ കത്തെഴുതിയിരുന്നു. എന്നാല്‍ കത്തിനോട് ബിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് അന്ത്യശാസനം.