സ്കോട്‌ലന്‍ഡിനെ കടുവ പിടിച്ചു: ബംഗ്ലാദേശിന് 6വിക്കറ്റ് ജയം
വ്യാഴം, 5 മാര്‍ച്ച് 2015 (11:44 IST)
ലോകകപ്പ് ക്രിക്കറ്റിലെ പൂള്‍ എ മത്സരത്തില്‍ സ്കോട്ലന്‍ഡിനെതിരെ ബംഗ്ലാദേശിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് സ്കോട്ലന്‍ഡ് ഉയര്‍ത്തിയ 318 റണ്‍സ് എന്ന വിജയലക്ഷ്യം 48.1 ഓവറില്‍ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. മൂന്നാം ഓവറില്‍ തന്നെ തമീം ഇഖ്‌ബാലിന് കൂട്ടായി കൂട്ടായി നിന്ന സൌമ്യ സര്‍ക്കാര്‍ (2) പുറത്തായി. മൂന്നാമനായി ക്രീസിലെത്തിയ റിയാദ് (62) തമീം ഇഖ്‌ബാലിന് മികച്ച പിന്തുണ നല്‍കിയതോടെ ബംഗ്ളാദേശ് മികച്ച് നിലയില്‍ എത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 139 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. 24മത് ഓവറിലാണ് റിയാദ് പുറത്തായത്. പിന്നീട് ക്രീസിലെത്തിയ മുഷ്‌ഫിക്കര്‍ റഖീം ഇന്നിംഗ്‌സിന് കരുത്തു പകരുകയായിരുന്നു.