ലോകകപ്പ് ക്രിക്കറ്റില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സിംബാബ്‌വെക്കെതിരെ അയര്‍ലന്‍ഡിന് അഞ്ചുറണ്‍സിന്റെ വിജയം. അവസാന നിമിഷം വറ്റ്രെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരമായിരുന്നു ഇരുവരുംതമ്മില്‍ നടന്നത്. കുഞ്ഞന്മാരുടെ മത്സരം എന്ന് പറഞ്ഞ് അധികമാരും ശ്രദ്ധിക്കാതിരുന്നതാണ് അയര്‍ലന്‍ഡ്- സിംബാബ്‌വെ മത്സരം. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഉയര്‍ത്തിയ 332 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ മരണപ്പോരാട്ടമാണ് നടത്തിയത്. അവസാന ഓവറില്‍ വിജയത്തിന് അഞ്ച് റണ്ണും നാല് ബോളും ബാക്കി നില്‍ക്കെ സിംബാബ്വെയുടെ അവസാന ബാറ്റ്സ്മാനും പുറത്തയതാണ് അയര്‍ലന്‍ഡിന് ആശ്വാസ വിജയം സമ്മാനിച്ചത്.