'എല്ലാവരും കടുത്ത നിരാശയിലാണ്'; തുടര്‍ച്ചയായ രണ്ട് തോല്‍വികളില്‍ ഓസീസ് നായകന്‍

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2023 (08:49 IST)
ലോകകപ്പിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ തങ്ങളെ തകര്‍ത്തുവെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. എല്ലാവരും ഒന്നുചേര്‍ന്ന് പുതിയ വഴികള്‍ കണ്ടെത്തണമെന്നും ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താന്‍ പരിശ്രമിക്കണമെന്നും കമ്മിന്‍സ് പറഞ്ഞു. ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോല്‍വി വഴങ്ങിയ ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. 
 
' ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തണമെങ്കില്‍ നിരന്തരമായി പരിശ്രമിക്കുകയും എല്ലാ സാഹചര്യങ്ങളിലും നന്നായി കളിക്കാനുള്ള വഴി കണ്ടെത്തുകയും വേണം. ബൗളേഴ്‌സ് വിക്കറ്റെടുക്കുകയും ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്തുകയും വേണം. ഞങ്ങള്‍ ആഗ്രഹിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. എനിക്ക് തോന്നുന്നു എല്ലാവരേയും ഇത് വല്ലാതെ നിരാശപ്പെടുത്തുന്നു. അടുത്ത കളിയിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ കൂടിയേ ഉള്ളൂ, അതുകൊണ്ട് ഞങ്ങള്‍ കൂട്ടായി പരിശ്രമിക്കണം,' കമ്മിന്‍സ് പറഞ്ഞു. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 134 റണ്‍സിനാണ് ഓസീസ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയപ്പോള്‍ ഓസീസ് 177 ന് ഓള്‍ഔട്ടായി. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഓസീസ് ആറ് വിക്കറ്റിന് തോല്‍വി വഴങ്ങിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article