ശ്രീലങ്കയെ തോൽപ്പിച്ച അതേ രീതിയിൽ ഇന്ത്യയെയും നേരിടും, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ റിസ്‌വാൻ

വ്യാഴം, 12 ഒക്‌ടോബര്‍ 2023 (18:59 IST)
ലോകകപ്പിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയെ നേരിടാനൊരുങ്ങുന്നത് പൂർണ്ണ ആത്മവിശ്വാസത്തോടെയാണെന്ന് പാക് താരം മുഹമ്മദ് റിസ്‌വാൻ. ശ്രീലങ്കക്കെതിരെ നേടാനായ വിജയം ടീമിന് വലിയ രീതിയിൽ ആത്മവിശ്വാസം നൽകിയെന്നും ശ്രീലങ്കക്കെതിരെ കളിച്ച അതേ തന്ത്രങ്ങൾ ഇന്ത്യക്കെതിരെയും ഉപയോഗിക്കുമെന്നും റിസ്‌വാൻ പറഞ്ഞു.
 
ഞങ്ങളുടെ അടുത്ത മത്സരം ഇന്ത്യക്കെതിരെയാണ്. ശ്രീലങ്കക്കെതിരെ നേടാനായ വിജയം ടീമിന് ആത്മവിശ്വാസം നൽകും. ഞങ്ങൾ ശ്രീലങ്കക്കെതിരെ കളിച്ച അതേ പദ്ധതിയിൽ ഇന്ത്യയെയും നേരിടും. റിസ്‌വാൻ പറഞ്ഞു. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ കൂറ്റൻ ടോട്ടൽ മറികടക്കുന്നതിൽ റിസ്‌വാൻ്റെ പ്രകടനം നിർണായകമായിരുന്നു. സെഞ്ചുറിയുമായി തിളങ്ങിയ റിസ്‌വാനായിരുന്നു മത്സരത്തിലെ താരമായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍