ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ലോകകപ്പിനുള്ള തങ്ങളുടെ 18 അംഗ ടീമിന്റെ പട്ടിക പുറത്തുവിട്ടത്. മാര്‍നസ് ലബുഷെയ്ന്‍ ടീമില്‍ ഇടം നേടിയില്ല എന്നതാണ് ടീം പ്രഖ്യാപനത്തിലെ ശ്രദ്ധേയമായ കാര്യം. നിലവില്‍ പ്രഖ്യാപിച്ച 18 അംഗ ടീമിലെ 15 പേര്‍ മാത്രമെ ലോകകപ്പിനുള്ള അന്തിമ ഇലവനില്‍ ഉണ്ടാവുകയുള്ളു.