തോല്‍വിക്ക് കാരണം ധോണിയുടെ തീരുമാനം: ടീമില്‍ വിവാദം പുകയുന്നു

ശനി, 20 ഡിസം‌ബര്‍ 2014 (18:12 IST)
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വിവിവാദം പുകയുന്നു. വിവാദത്തിന് തിരികൊളുത്തിയത് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും. പരിക്കേറ്റ ശിഖര്‍ ധവാനു പകരം വിരാട് കോഹ്ലിയെ നാലാം ദിനം
തുടക്കത്തില്‍ കളത്തിലിറക്കിയതാണ് പൊരുതാന്‍ കഴിയാതെ ടീം തോല്‍ക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

തലേദിവസം പരിശീലനത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്നാണ് ധവാന്‍ ശനിയാഴ്ച് തുടക്കത്തിലെ ബാറ്റിംഗിന് ഇറങ്ങാതിരുന്നത്. പൂജാരക്കൊപ്പം ആര് ഇറങ്ങുമെന്ന ആശയ കുഴപ്പം ഡ്രസിംഗ് റൂമില്‍ കൊടുംമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് പൂജാരക്കൊപ്പം ബാറ്റിങ്ങിന് ഇറങ്ങണമെന്ന് വിരാട് കോലിയോടു ക്യാപ്റ്റന്‍ ധോണി പറയുന്നത്. കളി ആരംഭിക്കാന്‍ ഏഴ് മിനിറ്റുകള്‍ മാത്രം അവശേഷിക്കുന്ന വേളയിലാണ് ധോണി ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റിമറിച്ചത്.

ധോണിയുടെ തീരുമാന പ്രകാരം പൂജാരക്കൊപ്പം ബാറ്റിങ്ങിനെത്തിയ കോഹ്ലി ഒരു റണ്ണെടുത്ത് പുറത്തായി. ഡ്രസിങ്ങ് റൂമിലുണ്ടായ ആശയക്കുഴപ്പത്തെകുറിച്ച് ധോണി തന്നെയാണ് വ്യക്തമാക്കിയത്. ടെസ്റ്റില്‍ നാലു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക