ശിവസേന ഭീഷണി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറി

ബുധന്‍, 21 ഒക്‌ടോബര്‍ 2015 (16:45 IST)
ശിവസേനയുടെ അതിക്രമം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ അന്ധര്‍ക്കായുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍നിന്നു പാകിസ്ഥാന്‍ പിന്മാറി. ജനുവരി 17 മുതല്‍ 24 വരെ കൊച്ചിയിലാണു ടൂര്‍ണമെന്റ് നടക്കാനിരുന്നത്.

ഇന്ത്യ, ബംഗ്ലാദേശ്, പാജിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളാണു ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പിന്മാറുന്നതായി കാണിച്ചു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചു. കളിക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നു പാക് ബോര്‍ഡ് കത്തില്‍ പറയുന്നു.

ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക് കമന്റേറ്റർമാരും മുൻ ക്രിക്കറ്റ് താരങ്ങളുമായ വസീം അക്രവും, ശുഹൈബ് അക്തറും പാകിസ്ഥാനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നു. മുംബൈയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഉപേക്ഷിച്ചാണ് ഇരുവരും മടങ്ങുന്നത്. ശിവസേനയുടെ ഭീഷണി ശക്തമായതോടെ പാക് അമ്പയര്‍മാരായ അലീം ദറിനെ രാജ്യാന്തര ക്രിക്കറ്റ് ‌കൗൺസിൽ (ഐസിസി) പിന്‍വലിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക