അഫ്‌ഗാനിസ്താന്‍ ബംഗ്ലാദേശ് മത്സരം ആവേശമൊന്നും തന്നില്ലെങ്കിലും ക്രിക്കറ്റ് നിയമങ്ങള്‍ അഫ്‌ഗാന്‍ ടീമിന് അറിയില്ലെന്ന് വ്യക്തമാക്കി തരുന്നതായിരുന്നു മത്സരം. കളിയുടെ തുടക്കം തന്നെ അതിന് ഉദ്ദാഹരണവും ലഭിച്ചു.
ബംഗ്ലാദേശ് ബാറ്റ്‌സ്‌മാന്‍ തമീം ഇക്ബാല്‍ ബാറ്റ് ചെയ്യുകയായിരുന്ന മൂന്നാം ഓവറിലാണ് അത് സംഭവിച്ചത്. ഇക്ബാലിന്റെ ബാറ്റില്‍ തട്ടിയ പന്ത് കീപ്പറുടെ കൈകളിലെത്തിയെങ്കിലും അമ്പയര്‍ സ്റ്റീവ് ഡേവിസ് ഔട്ട് അനുവദിച്ചില്ല. ഔട്ടാണെന്ന് വിക്കറ്റ് കീപ്പര്‍ ഉറപ്പിച്ച് പറഞ്ഞതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരെ റിവ്യു നല്‍കാനുള്ള അവസരം ഉപയോഗിക്കണോ എന്ന ആശയക്കുഴപ്പത്തിലായി അഫ്‌ഗാന്‍ നായകന്‍ മുഹമ്മദ് നബി.
ആശയക്കുഴപ്പത്തിന് ഒടുവില്‍ റിവ്യു നല്‍കാനുള്ള സമയം തീര്‍ന്നെന്ന് അമ്പയര്‍ അറിയിക്കുകയായിരുന്നു. പന്ത് ഇക്ബാലിന്റെ ബാറ്റില്‍ തട്ടിയതിനാല്‍ റിവ്യൂ വഴി അഫ്ഗാന് വിക്കറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍ 15 സെക്കന്‍ഡിനുള്ളില്‍ റിവ്യു നല്‍കണമെന്നാണ് നിയമം എന്ന് അഫ്ഗാന്‍ ക്യാപ്റ്റന് അറിയില്ലായിരുന്നു. കളിയുടെ മുന്നോട്ടുള്ള സമയങ്ങളിലും അഫ്‌ഗാന്‍ ടീമിന്റെ പരിചയക്കുറവ് വ്യക്തമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.