രഞ്ജി ട്രോഫിയില്‍ ഹൈദ്രബാദിനെതിരെ കേരളം കൂറ്റന്‍ സ്‌കോറിലേക്ക്. സെഞ്ച്വറി നേടി ഇഖ്ബാല്‍ അബ്ദുല്ലയും, അര്‍ധ സെഞ്ച്വറി നേട്ടത്തോടെ സച്ചിന്‍ ബേബിയും ജലജ് സക്‌സേനയുമാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് എന്ന നിലയില്‍ കേരളം ബാറ്റിങ്ങ് പുനരാരംഭിക്കും.