താന്‍ ഒറ്റയ്‌ക്ക് വിചാരിച്ചാല്‍ കളി ജയിക്കാന്‍ കഴിയില്ല: ഡിവില്ലിയേഴ്‌സ്
തിങ്കള്‍, 9 മാര്‍ച്ച് 2015 (12:15 IST)
എനിക്കൊറ്റയ്‌ക്ക് ലോകകപ്പ് ജയിക്കാനാവില്ലെന്നും, എന്നാല്‍ ടീം അംഗങ്ങളിലും അവരുടെ കഴിവിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്. പാക്കിസ്ഥാനെതിരെയുള്ള തോല്‍വിയില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എബി പറഞ്ഞു.
ടീം അംഗങ്ങളെ പ്രചോദിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കായിരുന്നു. എനിക്കതിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം എനിക്കു തന്നെയാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. ടീം അംഗങ്ങളില്‍ നല്ല വിശ്വാസമുണ്ട്, ആ വിശ്വാസവും കഴിവുമാണ് ടീമിനെ ഇവിടെവരെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാത്തതാണ് പാകിസ്ഥാനെതിരെയുള്ള തോല്‍വിക്ക് കാരണം. ആ മത്സരത്തില്‍ ഒന്നും ശരിയായില്ല. ജയം ഞങ്ങളേക്കാള്‍ പാക്കിസ്ഥാനായിരുന്നു അനിവാര്യമായിരുന്നു. അവരത് നേടുകയും ചെയ്തുവെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. യുഎഇയ്ക്കെതിരായ മത്സരത്തില്‍ ടീം ശക്തമായി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.