ഈ ഫോം തുടര്‍ന്നാല്‍ ഇന്ത്യക്കാണ് ലോകകപ്പ്: സെവാഗ്

ചൊവ്വ, 24 ഫെബ്രുവരി 2015 (13:14 IST)
ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ഫോം തുടര്‍ന്നാല്‍ ഇന്ത്യക്ക് തന്നെയാണ് സാധ്യതയെന്ന് പ്രമുഖ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ്. പാകിസ്ഥാനും ദക്ഷിണാഫ്രിക്കയ്ക്കും എതിരേയുള്ള ജയങ്ങള്‍ ആധികാരികമായിരുന്നുവെന്നും. ഈ ജയങ്ങള്‍ ആത്മവിശ്വാസം കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നും ക്രിക്കറ്റിനെ സ്നേഹിക്കുന്ന വ്യക്തിയാണ് താനെന്നും. ഇപ്പോഴും ക്രിക്കറ്റിനെ അങ്ങേയറ്റം സ്‌നേഹിക്കുന്നുണ്ടെന്നും. താന്‍ നാഷണല്‍ ടീം എന്നോ ഐപിഎല്‍ ടീം എന്നോ വ്യത്യാസമില്ലാതെയാണ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നതെന്നും സെവാഗ് പറഞ്ഞു. ലോക ട്വന്റി20യും ലോകകപ്പും ജയിച്ച ടീമുകളില്‍ അംഗമായിരു തനിക്ക് കളിക്കുന്ന കാലത്തോളം ക്രിക്കറ്റിനോടുള്ള ആവേശവും സ്‌നേഹവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലോകകപ്പ് ക്രിക്കറ്റ് ഉത്പന്നങ്ങളുടെ വില്പ്പന കേന്ദ്രം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക