ലങ്ക തരിപ്പണമാകാന്‍ നിമിഷങ്ങള്‍ മാത്രം; സംഗക്കാര ക്രീസില്‍

ബുധന്‍, 18 മാര്‍ച്ച് 2015 (11:11 IST)
പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടറിലെ ആദ്യ മത്സരമായ ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ലങ്ക തകരുന്നു. നാല് റണ്‍സെടുക്കുന്നതിനിടെ രണ്ടു ഓപ്പണര്‍മാരുടെയും വിക്കറ്റുകള്‍ നഷ്‌ടമായ അവര്‍ ഒടുവില്‍ വിവരം ലഭിക്കുബോള്‍ 30 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 105 റണ്‍സെടുത്തു. കുമാര്‍ സംഗക്കാരയും (29*) എയ്ഞ്‌ജലോ മാത്യൂസ് (14*) എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ ശ്രീലങ്കന നായകന്‍ എയ്ഞ്‌ജലോ മാത്യൂസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാതെ ഇറങ്ങിയ ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍‌ഷനും (0) കുശാല്‍ പെരേരയെയും (3) നാല് റണ്‍സെടുക്കുന്നതിനിടെ പുറത്താകുകയായിരുന്നു. റണ്‍സെടുക്കുന്നതിന് മുമ്പ് ദില്‍ഷനെ സ്റ്റെയ്‌ന്‍ പറഞ്ഞയച്ചപ്പോള്‍ പെരേരയെ കെയ്ല്‍ ആബോട്ടാണ് പുറത്താക്കിയത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സംഗക്കാര ലഹിരു തിരുമന്നെ സഖ്യം ലങ്കയെ രക്ഷിക്കുമെന്ന് തോന്നിച്ചിരുന്നു.

തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചതിനാല്‍ സംഗക്കാര മെല്ലെപ്പോക്ക് തുടര്‍ന്നപ്പോള്‍ തിരുമന്നെ (41) സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമം നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 65 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ സ്‌കേര്‍ 69ല്‍ നില്‍ക്കെ ഇമ്രാന്‍ താഹിറിന് വിക്കറ്റ് സമ്മാനിച്ച് തിരുമന്നെ കൂടാരം കയറുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ മഹേള ജയവര്‍ധന (4) ഇമ്രാന്‍ താഹിറിന് തന്നെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക