ലങ്ക തകരുന്നു; ദില്‍‌ഷന്‍ പൂജ്യത്തിന് പുറത്ത്- 46/2

ബുധന്‍, 18 മാര്‍ച്ച് 2015 (10:04 IST)
പതിനൊന്നാമത് ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ക്വാര്‍ട്ടറിലെ ആദ്യ മത്സരമായ ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടത്തില്‍ ലങ്കയ്ക്ക് മോശം തുടക്കം. നാല് റണ്‍സെടുക്കുന്നതിനിടെ രണ്ടു ഓപ്പണര്‍മാരുടെയും വിക്കറ്റുകള്‍ നഷ്‌ടമായ അവര്‍ ഒടുവില്‍ വിവരം ലഭിക്കുബോള്‍ 13 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 46 റണ്‍സെടുത്തു. കുമാര്‍ സംഗക്കാരയും (5*) ലഹിരു തിരുമന്നെയുമാണ് (29*) ക്രീസില്‍.

ടോസ് നേടിയ ശ്രീലങ്കന നായകന്‍ എയ്ഞ്‌ജലോ മാത്യൂസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാതെ ഇറങ്ങിയ ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍‌ഷനും (0) കുശാല്‍ പെരേരയെയും (3) നാല് റണ്‍സെടുക്കുന്നതിനിടെ പുറത്താകുകയായിരുന്നു. റണ്‍സെടുക്കുന്നതിന് മുമ്പ് ദില്‍ഷനെ സ്റ്റെയ്‌ന്‍ പറഞ്ഞയച്ചപ്പോള്‍ പെരേരയെ കെയ്ല്‍ ആബോട്ടാണ് പുറത്താക്കിയത്.

ലങ്കന്‍ ടീമില്‍ പരിക്കേറ്റ രംഗണ ഹെറാത്തിന് പകരം പുതുമുഖം തരിന്ദു കൗശലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കെയ്ല്‍ ആബോട്ട്, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ തിരിച്ചെത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക