എല്ലാ വിഷമങ്ങളും ഈ ഗ്രൗണ്ടിൽ ഉപേക്ഷിക്കുന്നു: ഡിവില്ലിയേഴ്‌സ്

Webdunia
ബുധന്‍, 25 മാര്‍ച്ച് 2015 (13:36 IST)
നിര്‍ഭാഗ്യങ്ങള്‍ കൂടെപിറപ്പായി തുടരുകയാണെന്ന് തെളിയിച്ചു കൊണ്ട് ഈ ലോകകപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക പുറത്തായി. ഏറ്റവും ശക്തമായ ടീമിനെ അണിനിരത്തി അവസാന ഓവര്‍വരെ പോരാടിയെങ്കിലും പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ഓക്‍ലന്‍ഡിന്‍ എബി ഡിവില്ലിയേഴ്‌സും സംഘവും കണ്ണീരണഞ്ഞു.

ക്രിക്കറ്റ് ലോകത്തിനു വിശ്വസിക്കാനാകുന്നതായിരുന്നില്ല ന്യൂസിലന്‍ഡിനെതിരെയുള്ള തോല്‍‌വി. ആരെയും പഴിക്കാതെയും കുറ്റം പറയാതെയുമായിരുന്നു ദക്ഷിണാഫ്രിക്ക തല കുനിച്ച് മടങ്ങിയത്. “ തോല്‍‌വിയുടെ ആഘാതത്തില്‍ നിന്ന് കര കയറാന്‍ കുറച്ചു സമയമെടുക്കുമെന്നറിയാം, എല്ലാ വിഷമങ്ങളും ഈ ഗ്രൗണ്ടിൽതന്നെ ഉപേക്ഷിക്കുന്നു. ജയിക്കാമായിരുന്നു എന്നോർക്കുമ്പോൾ വേദന തോന്നുന്നു എങ്കിലും ഞങ്ങൾ കഴിവിന്റെ പരമാവധി ശ്രമിച്ചു. ദക്ഷിണാഫ്രിക്കയുടെ ആരാധകർക്കും അഭിമാനിക്കാം. കാരണം ഞങ്ങള്‍ ഒത്തിണക്കത്തോടെയാണ് കളിച്ചത്. ലോകകപ്പിൽ അവശേഷിക്കുന്ന മൂന്നു ടീമുകൾക്കും ആശംസകൾ നേരുന്നു ” കമന്റേറ്റർ സൈൺ ഡൂളിനോടു ഇത്രയും പറഞ്ഞപ്പോഴേക്കും ഡിവില്ലിയേഴ്സിന്റെ സ്വരമിടറിയിരുന്നു.

ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും ആരെയും പഴിക്കാതെയും കുറ്റം ചുമത്താതെയും ഗ്രൌണ്ടില്‍ നിന്ന് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ടീം അംഗങ്ങള്‍ കരയുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.