ആന്‍ഡേഴ്‌സണ്‍ ലങ്ക തകര്‍ത്തു: ആദ്യ ജയം കിവികള്‍ക്ക്
ശനി, 14 ഫെബ്രുവരി 2015 (12:24 IST)
2015 ലോകകപ്പില്‍ തങ്ങളെ എഴുതി തള്ളാന്‍ സാധിക്കില്ലെന്ന് തെളിയിച്ചു കൊണ്ട് ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് വിജയത്തോടെ തുടക്കം. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 98 റൺസിനാണ് അവര്‍ പരാജയപ്പെടുത്തിയത്.
ടോസ് നേടിയ ലങ്കന്‍ നായകന്‍ എയ്‌ഞ്ജലോ മാത്യൂസ് ന്യൂസിലൻഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ലങ്കന്‍ നായകന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കുന്ന രീതിയിലാണ് കിവികള്‍ തുടങ്ങിയത്. ബ്രണ്ടൻ മക്കല്ലം (65), കെയിൻ വില്യംസൺ (75), കോറി ആന്‍ഡേഷ്‌സണ്‍ (75) എന്നിവർ അർദ്ധ സെഞ്ചുറി നേടിയതോടെ സ്‌കേര്‍ 331 എത്തുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആന്‍ഡേഷ്‌സനാണ് അവര്‍ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 331/6
332 എന്ന വന്‍ ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ ലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ കഴിഞ്ഞില്ല. ലഹിരു തിരമണെ(65), ഏഞ്ജലോ മാത്യൂസ് (46) എന്നിവർക്ക് മാത്രമെ ലങ്കൻ നിരയിൽ അൽപമെങ്കിലും പിടിച്ചു നിൽക്കാനായുള്ളൂ. ക്രത്യതയോടെ ന്യൂസിലന്‍ഡ് ബൌളര്‍മാര്‍ പന്ത് എറിഞ്ഞപ്പോള്‍ ശ്രീലങ്ക 46.1 ഓവറിൽ 233 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ന്യൂസിലൻഡിനു വേണ്ടി ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ആഡം മിൽനെ, ഡാനിയൽ വെട്ടോറി, കോറി ആൻഡേഴ്സൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.