അത്ഭുതങ്ങള്‍ ഒന്നും നടന്നില്ല, പക്ഷേ കുറച്ചുനേരം ന്യൂസിലന്‍ഡ് താരങ്ങള്‍ പകച്ചു പോയി. സ്‌കോട്ട്ലന്‍ഡിനോട് അഭിമാനകരമായ ജയം നേടാന്‍ കഴിയാതെ പോയെങ്കിലും തുടര്‍ച്ചയായി രണ്ടാം ജയം നേടിയതില്‍ കിവികള്‍ക്ക് ആശ്വസിക്കാം. വമ്പന്മാരെ വിറപ്പിക്കുക അവസാനം തോല്‍വി സമ്മതിക്കുക എന്നത് ലോകകപ്പുകളില്‍ പതിവാണ്, ഇന്നും അത് തന്നെ ഉണ്ടായി.
സ്‌കോട്ട്ലന്‍ഡിനെ ചെറിയ സ്‌കോറിന് ഒതുക്കാന്‍ കഴിഞ്ഞത് ന്യൂസിലന്‍ഡിന്റെ ബോളിംഗ് മികവായിരിക്കാം. എന്നാല്‍ അവരുടെ പരിചയക്കുറവ് മനസിലാക്കേണ്ടതുണ്ട്. സ്‌കോട്ട്ലന്‍ഡ് ഉയര്‍ത്തിയ 142 വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 106 റണ്‍സ് നേടുന്നതിനിടയില്‍ 4 വിക്കറ്റുകള്‍ നഷ്‌ടമായി. സ്‌കോര്‍ 133ല്‍ എത്തിയപ്പോള്‍ 6 വിക്കറ്റും നഷ്‌ടത്തിലായി.
ഈ കളിയില്‍ നിന്ന് മനസിലാക്കേണ്ട ഒരു പ്രധാന കാരണം ന്യൂസിലന്‍ഡിന്റെ ബാറ്റിംഗ് മികവാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരം എന്ന നിലയിലെ ആധിപത്യം ഉണ്ടെങ്കിലും അവരുടെ ഓള്‍റൌണ്ട് മികവ് എടുത്ത് പാറയേണ്ട കാര്യം തന്നെയാണ്. 2015 ലോകകപ്പ് ക്രിക്കറ്റിന് എത്തിയ ഏതൊരു ടീമിനെക്കാളും കൂടുതല്‍ മാര്‍ക്ക് കിവികള്‍ക്ക് നല്‍കാനുള്ള കാരണം അവരുടെ ഓപ്പണര്‍മാര്‍ മുതല്‍ വാലറ്റം വരെയുള്ള താരങ്ങള്‍ക്കുള്ള ബാറ്റിംഗ് മികവാണ്. അവസാന നമ്പരില്‍ ഇറങ്ങുന്നയാളുവരെ കളി ജയിപ്പിക്കാന്‍ കഴിവുള്ളവരാണ് ഇതാണ് സ്‌കോട്ട്ലന്‍ഡിനെതിരെ അവസാന നിമിഷങ്ങളില്‍ കണ്ടത്.
വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന ബ്രണ്ടം മെക്കല്ലവും, കോറി ആന്‍ഡേഴ്‌സണും മുതല്‍ നങ്കൂരമിട്ടശേഷം വലിയ സ്‌കേറുകള്‍ പിന്തുടര്‍ന്ന് ജയിപ്പിക്കാന്‍ കഴിവുള്ള റോസ് ടെയ്‌ലറും കെയ്‌ന്‍ വില്യംസണും അടങ്ങുന്ന ന്യൂസിലന്‍ഡ് നിരയെ വിറപ്പിക്കാന്‍ സാധിച്ചതില്‍ സ്‌കോട്ട്ലന്‍ഡിന് അഭിമാനിക്കാവുന്നതാണ്. മുന്നോട്ടുള്ള മത്സരങ്ങളില്‍ അവര്‍ ഓസ്ട്രേലിയ അടക്കമുള്ളവര്‍ക്ക് ഭീഷണിയാകുമെന്ന കാര്യത്തില്‍ സംശയമില്ലാ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.