ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഇത്തവണയും ചരിത്രമെഴുതി

ശനി, 28 ഫെബ്രുവരി 2015 (10:43 IST)
2015 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയ മത്സരം കണ്ടത് 288 മില്ല്യണ്‍ (28.8 kkകോടി) ആളുകള്‍. കഴിഞ്ഞ ലോകകപ്പ് ഫൈനലിന് ശേഷം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ടെലിവിഷനിലൂടെ കണ്ട പരിപാടി എന്ന നിലയിലാണ് ഇന്ത്യ-പാക് മത്സരം  ചരിത്രമെഴുതിയത്.

ലോകകപ്പിലെ ആദ്യ മത്സരമായ ഓസ്‌ട്രേലിയ ഇംഗ്ലണ്ട് മത്സരം കണ്ടത് 100 മില്യണ്‍ ആളുകളാണ്. അഡ്ലെയ്ഡ് ഓവലില്‍ ഫെബ്രുവരി 15നായിരുന്നു ടെലിവിഷന്‍ ചരിത്രത്തിലെ സര്‍വ്വ റെക്കോഡുകളും തകര്‍ത്ത ഇന്ത്യ പാകിസ്ഥാന്‍ മത്സരം നടന്നത്. സ്റ്റാര്‍ ഇന്ത്യയായിരുന്നു മത്സരം സംപ്രേക്ഷണം ചെയ്തത്. ദൂരദര്‍ശനും മല്‍സരം തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക