ഇന്ത്യയും ന്യൂസിലന്‍ഡും 2015 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ടൂണമെന്റിലെ ഫേവറേറ്റുകളായ ഓസ്ട്രേലിയ സെമിയില്‍ പുറത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ, സൌത്ത് ആഫ്രിക്ക, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകളാകും സെമിയില്‍ എത്തുക. എന്നാല്‍ സെമിയില്‍ സൌത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും പുറത്താകുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു. ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റിലും, ഏകദിനത്തിലും പരാജയപ്പെട്ട ഇന്ത്യ ലോകകപ്പിന് മുന്നോടിയായി നടത്തിയ തയാറെടുപ്പുകള്‍ പ്രശംസനീയമാണെന്നും.
ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യമാണ് മറ്റ് ടീമുകളില്‍ നിന്ന് ഇന്ത്യയെ വേര്‍തിരിച്ചു നിര്‍ത്തുന്നതെന്നും ഹോഗ് പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.