റെയ്നയെ ഒഴിവാക്കിയത് കടുത്ത തീരുമാനം: ലക്‍ഷ്മണ്‍

ഞായര്‍, 27 ഡിസം‌ബര്‍ 2015 (13:32 IST)
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിനപരമ്പരയില്‍ നിന്ന് സുരേഷ് റെയ്നയെ ഒഴിവാക്കിയത് കടുത്ത തീരുമാനമാണെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വി വി എസ് ലക്‍ഷ്മണ്‍. ഈ തീരുമാനം റെയ്‌നയെ വേദനിപ്പിക്കുമെങ്കിലും വിജയദാഹവുമായി റെയ്നയ്ക്ക് മടങ്ങിവരാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നു ലക്‍ഷ്മണ്‍.
 
ലോകകപ്പില്‍ റെയ്ന ഗംഭീര പ്രകടനമാണ് നടത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര കടുത്തതായിരുന്നു. അതില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ റെയ്നയ്ക്ക് കഴിഞ്ഞില്ല. ഓസ്ട്രേലിയയ്ക്കെതിരായ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത് റെയ്‌നയെ ഹര്‍ട്ട് ചെയ്യുമെന്ന് ഉറപ്പാണ്. എന്നാല്‍ വിജയങ്ങളിലേക്ക്ക് മടങ്ങിയെത്താന്‍ ഇത് റെയ്നയെ പ്രേരിപ്പിക്കും - ലക്ഷ്മണ്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക