നേരത്തെ വുസി സിബാന്ഡയുടെയും ചിഗുംബുരയുടെയും ബാറ്റിങ്ങ് മികവാണ് സിംബാബ്വെയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 46 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത സിബാന്‍ഡയാണ് ടോപ്സ്കോറര്‍. അഞ്ച് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതാണ് സിബാന്‍ഡയുടെ ഇന്നിങ്സ്. ചിഗുംബുര 13 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മസകഡസ പതിമൂന്ന് പന്തില്‍ നിന്ന് 20 റണ്‍സും മാല്‍ക്കം വാള്ളര്‍ 29 പന്തില്‍ നിന്ന് 26 ഉം റണ്‍സും എടുത്തു. വില്ല്യംസ് പന്ത്രണ്ട് റണ്‍സെടുത്തു. ഹോങ്കോങ്ങിന് വേണ്ടി തന്‍വീര്‍ അഫ്സലും ആയിസ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.