മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-ട്വന്റി മത്സരത്തില്‍ പുതിയ ജേഴ്സിയിലാണ് ടീം ഇന്ത്യ ഇറങ്ങുക. വനിതാ ക്രിക്കറ്റ് ടീമിനും ഇതേ ജേഴ്സി തന്നെയാണ്. ഈ മാസം ആറ് മുതലാണ് നൈക്ക് കമ്പനി ഇന്ത്യന്‍ ടീമിന്റെ ഒഫിഷ്യല്‍ സ്പോണ്‍സേര്‍സ് ആയി ചുമതലയേല്‍ക്കുന്നതെങ്കിലും മാര്‍ച്ച് 15ന് ആണ് ഇന്ത്യന്‍ ടീം പുതിയ ജേഴ്സിയില്‍ ഔദ്യോഗികമായി കളത്തിലിറങ്ങുക. മിനി കോളറും നൈക്കിന്റെ ഒഫിഷ്യല്‍ മാര്‍ക്കായ ടിക്ക് ചിഹ്നവും നെഞ്ചില്‍ വലതു ഭാഗത്തായുള്ള ഓറഞ്ച് വരകളുമാണ് പുതിയ ജേഴ്സിയിലെ പ്രകടമായ മാറ്റം.