ടീമിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിന്‍റെ കോച്ചായി കുംബ്ലെ തുടരുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുംബ്ലെ രാജി നല്‍കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ താനും കുംബ്ലെയുമായി ഇനി ഒരുമിച്ച് പോകില്ലെന്ന് വിരാട് കോഹ്‌ലി സംശയമേതുമില്ലാതെ അറിയിച്ചിരുന്നു.
കോച്ച് എന്ന നിലയില്‍ കുംബ്ലെയുടെ പ്രകടനം പൂര്‍ണ വിജയമായിരുന്നു. കുംബ്ലെയുടെ പരിശീലനത്തിന്‍കീഴില്‍ കളിച്ച 17 ടെസ്റ്റുകളില്‍ ഇന്ത്യ ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. 12 ടെസ്റ്റുകള്‍ വിജയിച്ചു. പ്രകടനത്തിന്‍റെ ബലത്തില്‍ അദ്ദേഹത്തിന് കോച്ചായുള്ള കരാര്‍ പുതുക്കിനല്‍കേണ്ടതായിരുന്നു. എന്നാല്‍ കോഹ്‌ലിയുമായുള്ള അസ്വാരസ്യമാണ് തത്സ്ഥാനത്ത് തുടരുന്നതില്‍ നിന്ന് കുംബ്ലെയെ പിന്തിരിപ്പിച്ചത്.