ട്വന്‍റി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. വെസ്റ്റിന്‍ഡീസിന് 193 റണ്‍സാണ് വിജയലക്‍ഷ്യം. പല തവണ ലൈഫ് കിട്ടിയ വിരാട് കൊഹ്‌ലിയുടെ മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ അടിച്ചുകൂട്ടിയത്. പുറത്താകാതെ നിന്ന കൊഹ്‌ലി 63 പന്തുകളില്‍ 89 റണ്‍സെടുത്തു. 15 റണ്‍സുമായി ധോണി പിന്തുണ നല്‍കി.
40 റണ്‍സെടുത്ത രഹാനെയും 43 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായ വിക്കറ്റുകള്‍. ശിഖര്‍ ധവാന് പകരം അജിന്‍ക്യ രഹാനെയാണ് രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മ തകര്‍ത്തടിച്ചുവെങ്കിലും പെട്ടെന്ന് പുറത്തായി. പകരമെത്തിയ വിരാട് കൊഹ്‌ലി നാലുതവണ പുറത്താകലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കൊഹ്‌ലിക്കൊപ്പം ഉറച്ചുനിന്ന രഹാനെ ബ്രാവോയ്ക്ക് ബൌണ്ടറി ലൈനില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്.