ബെന്‍ സ്റ്റോക്സിനെ എത്ര അഭിനന്ദിച്ചിട്ടും ഇയാന്‍ ബോതത്തിന് മതിയാകുന്നില്ല. അപാരമായ പൊട്ടന്‍ഷ്യലുള്ള താരമാണ് സ്റ്റോക്സെന്ന് ബോതം പറയുന്നു. താന്‍ ആ പ്രായത്തില്‍ കളിച്ചതിനേക്കാള്‍ ഗംഭീരമായാണ് സ്റ്റോക്സ് കളിക്കുന്നതെന്നും ബോതം സാക്‍ഷ്യപ്പെടുത്തുന്നു.
ഇത്രയൊക്കെ പറയാന്‍ മാത്രം എന്താണെന്നോ കാര്യം? ഇയാന്‍ ബോതത്തിന്‍റെ ഒരു റെക്കോര്‍ഡ് സ്റ്റോക്സ് തകര്‍ത്തെറിഞ്ഞു, അതുതന്നെ. ഒരു ഇംഗ്ലണ്ട് താരത്തിന്‍റെ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ച്വറി എന്ന ബോതത്തിന്‍റെ റെക്കോര്‍ഡാണ് സ്റ്റോക്സ് പഴങ്കഥയാക്കിയത്.
ബോതം ചെറുപ്പത്തിന്‍റെ തിളപ്പില്‍ നിന്ന സമയത്ത്, 1981ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് 24കാരനായ സ്റ്റോക്സ് തകര്‍ത്തത്. അന്ന് ബോതത്തിന് 25 വയസായിരുന്നു.
അടുത്ത പത്തുവര്‍ഷം ഇംഗ്ലണ്ട് ടീമിന്‍റെ കേന്ദ്രബിന്ദു സ്റ്റോക്സ് ആയിരിക്കുമെന്നാണ് ബോതമിന്‍റെ പ്രവചനം. ബാറ്റിംഗിലും ബൌളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മികവുകാട്ടുന്ന സ്റ്റോക്സ് ഇംഗ്ലണ്ടിന് ഒരു മുതല്‍ക്കൂട്ടാണെന്നുതന്നെയാണ് ബോതത്തിന്‍റെ അഭിപ്രായം.