അന്നൊരു വല്ലാത്ത രാത്രിയായിരുന്നു, വിരാട് കൊഹ്‌ലി ഫോണെടുത്ത് അനുഷ്കയെ വിളിച്ചു!

ബുധന്‍, 30 മാര്‍ച്ച് 2016 (20:38 IST)
വിരാട് കൊഹ്‌ലിയും അനുഷ്കയും തമ്മിലുള്ള പിണക്കം മാറുന്നു. ഓസ്ട്രേലിയയെ തന്‍റെ സൂപ്പര്‍ പ്രകടനത്തിലൂടെ തകര്‍ത്തെറിഞ്ഞ ആ രാത്രിയില്‍ എല്ലാ പിണക്കങ്ങളും മറന്ന് കൊഹ്‌ലി തന്‍റെ പഴയ പ്രണയിനിയെ വിളിച്ചു. മറ്റുള്ള താരങ്ങള്‍ ഇന്ത്യയുടെ വിജയം ആഘോഷിച്ച ആ രാത്രി മുഴുവന്‍ കൊഹ്‌ലി അനുഷ്കയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
 
ടീം ഇന്ത്യ അന്ന് വിജയാഘോഷത്തിന്‍റെ പാര്‍ട്ടി നടത്തി. എന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു എന്നുവരുത്തി കൊഹ്‌ലി എല്ലാ ബഹളങ്ങള്‍ക്കിടയില്‍ നിന്നും അകന്നുനിന്നു. പ്രണയത്തിന്‍റെ തീവ്രനിമിഷങ്ങളിലൂടെ ഇന്ത്യന്‍ ഉപനായകന്‍ വീണ്ടും കടന്നുപോകുകയായിരുന്നിരിക്കണം എന്നാണ് പാപ്പരാസികള്‍ പറയുന്നത്.
 
ഇരുവരുടെയും പ്രണയം തകര്‍ന്നതിന് ശേഷമാണ് വിരാട് കൊഹ്‌ലി കരിയറില്‍ മാസ്മരിക പ്രകടനം നടത്തുന്നതെന്നാണ് ആരാധകരും ശത്രുക്കളും ഒരുപോലെ പറയുന്നത്. വിരാട് ഓരോ മത്സരത്തിലും ഒന്നിനൊന്ന് മുന്നേറുമ്പോള്‍ ആരാധകര്‍ അനുഷ്കയ്ക്ക് നന്ദി പറഞ്ഞ് ട്രോളുകളിട്ടു. ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്ത ആ രാത്രി അനുഷ്കയ്ക്കെതിരായ ട്രോളുകള്‍ക്ക് കൊഹ്‌ലി മറുപടി നല്‍കി - എന്നെ എന്നും പിന്തുണച്ചിട്ടേയുള്ളൂ അനുഷ്ക!

വെബ്ദുനിയ വായിക്കുക