‘സച്ചിന് ഭ്രാന്ത്’ അവസാനിക്കുന്നില്ല; ക്രിക്കറ്റ് ദൈവത്തിന്റെ മുഖമുള്ള സ്വര്‍ണനാണയം ഉടന്‍ എത്തും
ശനി, 23 നവംബര്‍ 2013 (16:34 IST)
PTI
തന്റെ പേരിലുള്ള അമിത ആഘോഷങ്ങള്‍ക്കും വിലയിരുത്തലുകള്ക്കുമെതിരെ അതൃപ്തി കാണിച്ച് സച്ചിന് എത്തിയെങ്കിലും ‘സച്ചിന് മാനിയ‘ പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.
സച്ചിന്റെ വിരമിക്കല്‍ മത്സരത്തില്‍ സച്ചിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രമുള്ള നാണയമാണ് ടോസിനുപയോഗിച്ചത്. പക്ഷേ ഈ മാതൃകയില്‍ അക്ഷയതൃതീയ ലക്ഷ്യമിട്ട് നിരവധി ജ്വല്ലറികളാണ് ‘സച്ചിന് തല‘ പതിച്ച സ്വര്‍ണനാണയങ്ങള്‍ വിപണിയിലിറക്കാന്‍ തയ്യാറെടുക്കുന്നത്. സച്ചിന് ബ്രാന്‍ഡിന് ഒരു ഇടിവും തട്ടിയിട്ടില്ലെന്നാണത്രെ അവര്‍ക്കു ലഭിച്ച പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ സൈറ്റുകളിലും മറ്റും സച്ചിന്റെ മുഖം പതിച്ച വസ്തുക്കള്‍ നിരന്നു കഴിഞ്ഞു. ഒരു സ്പോര്‍ട്സ് താരത്തിനും ലഭിച്ചിട്ടില്ലാത്ത അഭൂതപൂര്‍വമായ ആരാധനയാണ് സച്ചിന് സ്പെഷ്യല്‍ വസ്തുക്കള്‍ക്ക് ലഭിക്കുന്നത്.
(ചിത്രം സച്ചിന്റെ വിരമിക്കലിനോടനുബന്ധിച്ച് പുറത്തിറക്കിയ നാണയത്തിന്റേത്)
സച്ചിനായി ക്ഷേത്രവും- അടുത്ത പേജ്
PTI
ക്രിക്കറ്റിലെ ദൈവമെന്ന് വിശേഷിപ്പിക്കുമെങ്കിലും ഇപ്പോള്‍ ആരാധനമൂത്ത് ക്ഷേത്രം പണിതിരിക്കുകയാണ് ഒരു ആരാധകന്. ബിഹാറിലെ ഗ്രാമത്തിലാണ് ക്ഷേത്രം. സച്ചിന്റെ പൂര്‍ണകായ മാര്‍ബിള്‍ പ്രതിമയാണ് ഇവിടത്തെ പ്രതിഷ്ഠ. കൈമൂര്‍ ജില്ലയിലെ അട്ടാര്വാലിയ ഗ്രാമത്തില്‍ ഭോജ്പൂരി നടനും ഗായകനുമായ മനോജ് തിവാരിയാണ് സച്ചിനായി അമ്പലം ഒരുക്കിയത്.
അഞ്ചരയടി ഉയരമുള്ള വെള്ള മാര്‍ബിള്‍ പ്രതിമ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ മനോജിനൊപ്പം കൈമൂര്‍ ജില്ലാ മജിസ്ട്രേട്ട് അരവിന്ദ്കുമാര്‍ സിങ്ങും ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളും ഉന്നത ഗവ. ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇതിനോടു ചേര്‍ന്ന് സ്പോര്‍ട്സ് അക്കാദമിയും സ്റ്റേഡിയവും നിര്‍മിക്കുമെന്നും മനോജ് തിവാരി പറഞ്ഞു. അമ്പലത്തോടു ചേര്‍ന്നുള്ള 17 ഏക്കര്‍ ഏറ്റെടുത്ത് ജില്ലാ ഭരണകൂടത്തിനു കൈമാറും. ക്രിക്കറ്റ് മന്ദിര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറുമാസത്തിനകം പണി പൂര്‍ത്തിയാക്കുമെന്നും തിവാരി മാധ്യമങ്ങളോട് പറഞ്ഞു.