‘എന്റെ ആഗ്രഹം അവര്‍ തകര്‍ത്തു‍, ദൈവം അനുവദിച്ചിരുന്നെങ്കില്‍ ഒരു കൊലപാതകം ഉണ്ടായേനെ‘: അക്‌തര്‍

ശനി, 14 ഡിസം‌ബര്‍ 2013 (10:12 IST)
PRO
ഇന്ത്യക്കെതിരെ മത്സരത്തില്‍ പങ്കെടുക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞ് മുന്‍ പാക് പേസര്‍ തന്റെ കായികജീവതം തകര്‍ത്തവരെക്കുറിച്ച് തുറന്നടിച്ചു.

2011 ലോകകപ്പ്‌ സെമിയില്‍ കളിക്കാനുള്ള തന്റെ ആഗ്രഹവും അലാമും വാഖര്‍ യുനീസുമാണ് ക്യാപ്റ്റന് താന്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നിട്ടും താന്‍ യോഗ്യനല്ലെന്ന് പറഞ്ഞതെന്നും അക്തര്‍ പറഞ്ഞു.

'മത്സരത്തിലേക്ക്‌ എന്നെ പരിഗണിക്കാതിരുന്നത്‌ അണ്‍ഫിറ്റാണെന്ന്‌ വാഖര്‍ പറഞ്ഞതിനെതുടര്‍ന്നാണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. എന്നാല്‍ നായകന്‍ അഫ്രീദിക്ക്‌ ഞാന്‍ കളിക്കണമെന്ന്‌ ഉണ്ടായിരുന്നു. എനിക്കും കളിക്കണമായിരുന്നു.' ഇത്‌ തന്നെ ഏറെ തകര്‍ത്തിയ സംഭവമായിരുന്നെന്നും അന്ന്‌ ദൈവം അനുവദിച്ചിരുന്നെങ്കില്‍ അയാളെ കൊന്നേനെ എന്നും അക്‌തര്‍ പറഞ്ഞു.

ഓസ്‌ട്രേലിയക്കാരന്‍ ഡേവ്‌ വാറ്റ്‌മോറിന്റെ പകരക്കാരനായി പരിശീലക സ്‌ഥാനത്തേക്ക്‌ വാഖര്‍ വരരുതെന്നും അക്‌തര്‍ പറഞ്ഞു. വാഖര്‍ യുനൂസിനെതിരേ ജിയോ സൂപ്പര്‍ എന്ന ചാനലിലാണ്‌ അക്‌തര്‍ ശക്‌തമായി വിമര്‍ശിച്ചത്‌.

വെബ്ദുനിയ വായിക്കുക