ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കളിയിലെ പ്രകടനം കൊണ്ടല്ല. കയ്യിലിരുപ്പ് കൊണ്ടാണെന്ന് മാത്രം. ഒരു മാധ്യമപ്രവര്‍ത്തകന്‍റെ മുഖത്തടിച്ചാണ് ഭാജി വീണ്ടും വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
വിമാനത്താവളത്തിലെത്തിയ ഹര്‍ഭജന്‍ കാറില്‍ നിന്നും ലഗേജ് ഇറക്കുന്നത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ ക്യാമറ തലയില്‍ കൊണ്ടതാണ് ഭാജിയെ പ്രകോപിപ്പിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാമറാമാന്‍മാരെ പിന്‍മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കെയും ദേഷ്യപിടിച്ച കണ്ണുകളുമായി ഹര്‍ഭജന്‍ മാധ്യമപ്രവര്‍ത്തകനെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു.
ബിസിസിഐയുടെ പ്രഥമ കോര്‍പ്പറേറ്റ് ട്രോഫി ടൂര്‍ണ്ണമെന്‍റില്‍ ഹര്‍ഭജന്‍ നായകനായ എയര്‍ ഇന്ത്യ ബ്ലൂ ടീമിനെ തോല്‍പിച്ച് യുവരാജിന്‍റെ എയര്‍ ഇന്ത്യ റെഡ് കിരീടമണിഞ്ഞിരുന്നു. ഈ തോല്‍വിയില്‍ അസ്വസ്ഥനായാണ് ഭാജി വിമാനത്താവളത്തില്‍ എത്തിയത്.
ഐപിഎല്‍ രണ്ടാം സീസണില്‍ പഞ്ചാബ് കിംഗ്സ് ഇലവന്‍ താരമായ ശ്രീശാന്തിനെ ഗ്രൌണ്ടില്‍ വെച്ച് തല്ലിയതിന്‍റെ പേരില്‍ അച്ചടക്ക നടപടി പോലും നേരിട്ട ആളാണ് ഹര്‍ഭജന്‍. ഇതിന്‍റെ പേരില്‍ ഹര്‍ഭജന് പിഴയൊടുക്കേണ്ടിയും വന്നിരുന്നു. കഴിഞ്ഞ ആഴ്ച നമ്പര്‍ പ്ലേറ്റില്ലാത്ത പുതിയ ഹമ്മറും കൊണ്ട് റോഡിലിറങ്ങിയതിന് പൊലീസ് ഭാജിക്ക് 3000 രൂപ പെറ്റി അടിച്ചിരുന്നു.