സെവാഗിനെ ഒഴിവാക്കിയത് ധോണിയെന്ന് ഗാംഗുലി

ഞായര്‍, 10 മാര്‍ച്ച് 2013 (17:26 IST)
PRO
ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്നും ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സെവാഗിനെ ഒഴിവാക്കിയതിന് പിന്നില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ടീം സെലക്ഷന്‍കാര്യങ്ങളില്‍ ധോണിയുടെ ഇടപെടല്‍ ഉണ്ടായെന്നത് സത്യമാണ്. ക്യാപ്റ്റന്റെ അഭിപ്രായം സെലക്ഷന്‍ ടീം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെവാഗിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കാനാകുന്നില്ല. സെവാഗിന്റെ അഭാവം ടീം ഇന്ത്യക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ഒഴിവാക്കിയത് ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്നും ഗാംഗുലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക