സിംബാബ്‌വെ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 229 റണ്‍സിന്റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എടുത്തു. സിംബാബ്വെയ്ക്ക് വേണ്ടി ചിക്കുംബാര 34 ബോളില്‍ നിന്ന് 43 റണ്‍സെടുത്തു.
സിംബാംബ്‌വെയ്‌ക്കെതിരെ യുവതാരങ്ങളടങ്ങിയ ടീമിനെയാണ് ഇന്ത്യ ഇറക്കിയത്. വിജയനായകന്‍ ധോണി പരിക്കേറ്റ് വിശ്രമത്തിലായതിനാല്‍ വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുന്നത്. ധോണിയെ കൂടതെ ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ആര്‍ അശ്വന്‍ തുടങ്ങിയ കളിക്കാര്‍ക്കും സിലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്.