സഞ്ജുവും രഹാനെയും തകര്‍ത്തു; രാജസ്ഥാന് എട്ട് വിക്കറ്റ് വിജയം

Webdunia
വെള്ളി, 10 മെയ് 2013 (10:22 IST)
PRO
മലയാളി താരം സഞ്‌ജു വി സാംസണും അജിന്‍ക്യ രഹാനെയും തിളങ്ങിയ മത്സരത്തില്‍ പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനെതിരേ രാജസ്‌ഥാന്‍ റോയല്‍സിന്‌ എട്ടു വിക്കറ്റിന്റെ വിജയം.

മുംബൈ ഇന്ത്യന്‍സിനെ പിന്നിലാക്കി രണ്ടാംസ്‌ഥാനത്തെത്തിയ രാജസ്‌ഥാന്‍ റോയല്‍സ്‌ പ്ലേഓഫ്‌ സാധ്യതകള്‍ സജീവമാക്കി. നാല് കളികള്‍ കൂടി ജയിച്ചാല്‍ റോയല്‍‌സ് പ്ലേഓഫിലെത്തും.

മൊഹാലിയിലെ ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത കിംഗ്‌സ്‌ ഇലവന്‍ നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റിന്‌ 145 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ ഒരോവര്‍ അവശേഷിക്കവേ ജയത്തിലെത്തി.

49 പന്തില്‍ മൂന്നു സിക്‌സറും മൂന്നു ഫോറുമടക്കം 59 റണ്‍സെടുത്തുനിന്ന ഓപ്പണര്‍ അജിന്‍ക്യ രഹാനെയും 33 പന്തില്‍ ഒരു സിക്‌സറും അഞ്ചു ഫോറുകളുമടക്കം 47 റണ്‍സെടുത്തുനിന്ന സഞ്‌ജുവുമാണു റോയല്‍സിനെ വിജയത്തിലേക്ക് നയിച്ചത്‍.


രഹാനെ സീസണില്‍ നേടുന്ന തുടര്‍ച്ചയായ മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണിത്‌. നായകന്‍ രാഹുല്‍ ദ്രാവിഡ്‌, ഷെയ്‌ന്‍ വാട്‌സണ്‍ (25 പന്തില്‍ 31) എന്നിവരുടെ വിക്കറ്റുകളെടുക്കാന്‍ കഴിഞ്ഞതു കിംഗ്‌സ്‌ ഇലവനു ജയപ്രതീക്ഷ നല്‍കി.


ടീമില്‍ മടങ്ങിയെത്തിയ നായകന്‍ ഗില്‍ക്രൈസ്റ്റും (32 പന്തില്‍ 42), ഷോണ്‍ മാര്‍ഷും (64 പന്തില്‍ 77) കിംഗ്സിനെ കരകയറ്റി. പുറത്തിരുന്ന ശേഷം വര്‍ധിത വീര്യത്തോടെയെത്തിയ ഗില്ലിയുടെ ബാറ്റില്‍നിന്ന് പ്രവഹിച്ചത് ആറു ബൗണ്ടറികള്‍. രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് ചേര്‍ത്തു ഗില്ലി - മാര്‍ഷ് കൂട്ടുകെട്ട്.

ഷെയ്ന്‍ വാട്സണും (25 പന്തില്‍ 31) റോയല്‍സിനെ മുന്നോട്ടു നയിച്ചു. സ്കോര്‍ 71ല്‍ നില്‍ക്കെ വാട്സണ്‍ വീണു. മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടങ്ങിയ ഇന്നിംഗ്സിന് പിയൂഷ് ചൗള വിരാമമിട്ടു.

117 കിലോ മീറ്റര്‍ വേഗത്തില്‍ ചൗളയെറി ഞ്ഞ പന്ത് വാട്സണിന്‍റെ കുറ്റിതെ റിപ്പിച്ചു. പകരമെത്തിയ സഞ്ജു വി സാംസ ണ്‍ (33 പന്തില്‍ 47 നോട്ടൗട്ട്) അനായാസം ബാറ്റേന്തിയതോടെ രാജസ്ഥാന് വിയര്‍ക്കാതൊരു ജയം.

രാഹാനെയുടെ അര്‍ധശതകത്തിന് മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സറും അകമ്പടി. തുടരെ മൂന്നാം മത്സരത്തിലാണ് രഹാനെ അര്‍ധ ശതകം തികയ്ക്കുന്നത്.