ഏകദിന ക്രിക്കറ്റില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിക്കണമെന്ന അഭിപ്രായം ഉയരുന്ന സാഹചര്യത്തില്‍ സച്ചിനു ശക്തമായ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിലീപ് വെംഗ്സാര്‍ക്കര്‍ രംഗത്ത്. ഇന്ത്യന്‍ ടീമില്‍ സച്ചിനു പകരക്കാരനായി മറ്റൊരാള്‍ ഇതുവരെ വന്നിട്ടില്ലെന്ന് വെംഗ്സാര്‍ക്കര്‍ പറഞ്ഞു.
വിരമിക്കുന്ന കാര്യത്തില്‍ സച്ചിന് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിക്കണമെന്ന മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ കപില്‍ദേവിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു വെംഗ്സര്‍ക്കാര്‍.