സച്ചിന്‍ രാജ്യസഭാംഗം

വ്യാഴം, 26 ഏപ്രില്‍ 2012 (20:36 IST)
PRO
PRO
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തു. സച്ചിന് പുറമെ നടി രേഖ, സാമൂഹ്യ പ്രവര്‍ത്തക അനു അഗ എന്നിവരെയും രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുന്നവരെ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 80 പ്രകാരം രാജ്യസഭയിലേക്ക് സര്‍ക്കാരിനു നാമനിര്‍ദേശം ചെയ്യാം. ഇതുപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, സച്ചിനെയും രേഖയെയും അനു അഗയെയും രാഷ്ട്രപതി രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്തത്.

സച്ചിന്റെ പേര് രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തതായി സൂചനകള്‍ വന്ന സമയത്ത് തന്നെ സച്ചിന്‍ യു പി എ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയുണ്ടായി. പത്ത് ജനപഥില്‍ എത്തിയാണ് സച്ചിന്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

വെബ്ദുനിയ വായിക്കുക