സച്ചിന്‍ മഹാനായ ക്രിക്കറ്റര്‍ പക്ഷേ അധികം പുകഴ്ത്തേണ്ടെന്ന് പാക് താലിബാന്റെ മുന്നറിയിപ്പ്
വ്യാഴം, 28 നവംബര്‍ 2013 (09:37 IST)
PTI
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രകീര്‍ത്തിക്കുന്ന പാക് മാധ്യമങ്ങള്‍ക്കെതിരെ താക്കീതുമായി താലിബാന്‍.
ഇന്ത്യാക്കാരനായതിനാല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പുകഴ്ത്തരുതെന്നാണ് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് പാക് താലിബാന്റെ മുന്നറിയിപ്പ്.
അജ്ഞാത കേന്ദ്രത്തില്‍ നിന്ന് എടുത്ത് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഒരു ഉന്നത താലിബാന്‍ നേതാവ് പാക് മാധ്യമങ്ങള്‍ക്ക് നേരെ തിരിയുന്നത്.
സച്ചിന്‍ മഹാനായ ക്രിക്കറ്റര്‍ പക്ഷേ ഇന്ത്യാക്കാരാനാണ്- അടുത്ത പേജ്
PTI
സച്ചിനെക്കുറിച്ച് പാക് മാധ്യമങ്ങള്‍ വളരെ പുകഴ്ത്തുന്നതില്‍ ലജ്ജിക്കുന്നു. സംശയമില്ല, അദ്ദേഹം മഹാനായ ക്രിക്കറ്ററാണ്. എന്നാല്‍, എല്ലാത്തിനുമുപരി ഇന്ത്യാക്കാരനാണ്. അതിനാല്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.
മിസ്ബയെ വിമര്‍ശിക്കരുതെന്നും- അടുത്ത പേജ്
PTI
വീഡിയൊ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും വലിയ ലേഖനങ്ങള്‍ എഴുതിയും പാക് മാധ്യമങ്ങ ള്‍ കാണിച്ച ഉത്സാഹം ദൗര്‍ഭാഗ്യകരമാണ്. മറുവശത്ത്, പാക് ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖിനെയും മാധ്യമങ്ങള്‍ നിശിതമായി വിമര്‍ശിക്കുന്നു. പാക് മാധ്യമങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നു. ഇത് ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു.
ഫേസ്ബുക്കിലൂടെ സന്ദേശം പ്രചരിപ്പിച്ച് സംഘടന- അടുത്ത പേജ്
PTI
സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് എകെ 47 തോക്കുകള്‍ കൈയിലേന്തി മുഖം മറച്ച രണ്ടു പേരുടെ മുന്നറിയിപ്പ്. വാര്‍ത്താ ചാനലുകളും പത്രങ്ങളും ഉള്‍പ്പെടെ പാക് മാധ്യമങ്ങളെ മൂന്നാഴ്ചയായി ഞങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച സച്ചിനെ പാക് മാധ്യമങ്ങള്‍ എങ്ങനെയാ ണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഞങ്ങള്‍ക്ക് മനസിലാക്കാനായതെന്നും കമാന്‍ഡര്‍ പറയുന്നു.