സച്ചിന്‍ നൂറ് തികച്ചു

ശനി, 30 ജൂലൈ 2011 (16:25 IST)
PRO
PRO
ഏവരും കാത്തിരിക്കുകയാണ് സച്ചിന്‍ ആ സുവര്‍ണ നേട്ടം കൈവരിക്കുന്ന നിമിഷത്തിനായി. അന്താരാഷ്ട്രക്രിക്കറ്റില്‍ സച്ചിന്‍ നൂറാം സെഞ്ച്വറി കുറിക്കുന്നത് ആഘോഷിക്കാന്‍ ക്രിക്കറ്റ് ലോകം ഒരുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ വാ‍ര്‍ത്തയുടെ തലക്കെട്ടില്‍ പറയുന്നത് മറ്റൊരു നൂറിനെ കുറിച്ചാണ്. സച്ചിന്‍ വിദേശത്ത് കളിക്കുന്ന നൂറാമത് ടെസ്‌റ്റ്‌ മത്സരമാണ് ഇപ്പോള്‍ നോട്ടിങ്ങാമില്‍ നടന്നുകൊണ്ടിരിക്കുന്നത്.

സച്ചിന്‍ ഇതുവരെയായി 179 ടെസ്‌റ്റുകളാണ്‌ മൊത്തം കളിച്ചിട്ടുള്ളത്‌. നോട്ടിങ്ങാമില്‍ ഇതുവരെ മൂന്ന് ടെസ്റ്റ് ടെസ്റ്റുകളില്‍ നിന്നായി സച്ചിന്‍ 469 റണ്‍സ് എടുത്തിട്ടുണ്ട്. 78.17 ശരാശരിയോടെയാണ് ഇത്.

സച്ചിന്‍ നേടിയ 51 സെഞ്ചറികളില്‍ 29 എണ്ണവും ഇന്ത്യയ്‌ക്ക്‌ പുറത്തുനിന്നും നേടിയിട്ടുള്ളതാണ്‌. വിദേശരാജ്യങ്ങളില്‍ നടന്ന ടെസ്റ്റുകളില്‍ നിന്ന് 56.48 ബാറ്റിംഗ്‌ ശരാശരിയോടെ 8191 റണ്‍സാണ് സച്ചിന്‍ എടുത്തിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക