സച്ചിന്‍ ഒന്നാമനെന്ന് വോണ്‍

FILEFILE
ലോകത്തിലേക്ക് എറ്റവും മഹാനാ‍യ ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണെന്ന് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍.ലോകത്തിലേക്ക് ഏറ്റവും മഹാന്‍മാരായ 50 ക്രിക്കറ്റര്‍മാരുടെ പട്ടിക തയാറാക്കിയ വോണ്‍ ഇതിലാണ് സച്ചിന് ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്.

വെസ്റ്റിന്‍ഡീസ് മുന്‍ നായകന്‍ ബ്രയാന്‍ ലാറയെക്കാള്‍ നേരിയ വ്യത്യാസത്തിനാണ് സച്ചിന്‍ ഈ സ്ഥാനത്ത് എത്തിയതെന്നാണ് വോണ്‍ പറയുന്നത്.ലാറയെക്കാള്‍ സച്ചിന് ചെറിയ തോതില്‍ മനസാനിധ്യം കൂടുതലായതിനാലാണ് ഇതെന്നും ‘ദി ടൈംസ്’ പത്രത്തില്‍ വോണ്‍ വിശദീകരിക്കുന്നു.

സച്ചിനും ലാറയ്ക്കും പിന്നില്‍ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൌളര്‍ കര്‍ട്‌ലീ അംബ്രോസിനാണ് വോണ്‍ മഹാന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്.ഓസ്ട്രേലിയയെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച അലന്‍ ബോര്‍ഡറാണ് പട്ടികയില്‍ നാലാമന്‍ തൊട്ടു പിന്നില്‍ തന്നെ ഓസ്ട്രേലിന്‍ പേസര്‍ ഗ്ലെന്‍ മക്ഗ്രാത്തുമുണ്ട്.വസീം അക്രം,മുത്തയ്യ മുരളീ‍ധരന്‍,റിക്കി പോണ്ടിങ്ങ്,മാര്‍ക്ക് ടെയ്‌ലര്‍,ഇയാന്‍ ഹീലി എന്നിവരാണ് അഞ്ച് മുതല്‍ പത്തു വരെ സഥാനങ്ങളില്‍.

അമ്പത് മഹാന്‍മാരായ ക്രിക്കറ്റര്‍മാരുടെ പട്ടിക ഘട്ടം ഘട്ടമായാണ് വോണ്‍ പുറത്തുവിട്ടത്.പതിനാറ് വയസ് മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്തുള്ള സച്ചിന്‍ വന്‍സമ്മര്‍ദ്ദത്തിന് കീഴില്‍ കളിക്കുമ്പോഴും മനസാനിധ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന കാര്യം വോണ്‍ എടുത്ത് പറയുന്നുണ്ട്.

മുന്‍പ് സച്ചിന്‍റെ ബാറ്റിങ്ങ് തനിക്ക ദു:സ്വപ്നങ്ങള്‍ സമ്മാനിച്ചിരുന്നു എന്ന് വോണിന്‍റെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകം ഏറെ ചര്‍ച്ച ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക