സച്ചിന്റെ വിക്കറ്റ് തന്റെ ജീവിതം മാറ്റി മറിച്ചെന്ന് പിയൂഷ് ചൌള

വ്യാഴം, 29 ഓഗസ്റ്റ് 2013 (17:08 IST)
PRO
പതിനാറാം വയസ്സില്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് സ്പിന്നര്‍ പിയൂഷ് ചൌള. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ചൌള ഇക്കാര്യം വെളിപ്പെടുത്തിയത്.

പതിനാറാം വയസ്സില്‍ ഇന്ത്യ ബി ടീമിന് വേണ്ടി കളിക്കുമ്പോഴാണ് സച്ചിന്റെ വിക്കറ്റ് വീഴാത്താന്‍ അവസരം ലഭിച്ചത്. ഈ വിക്കറ്റ് തന്നെയാണ് തന്റെ കരിയറിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന വിക്കറ്റെന്നും പിയൂഷ് ചൌള പറഞ്ഞു.

വെബ്ദുനിയ വായിക്കുക