ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുമെന്ന് സൂചന. അവസാന പരമ്പരയിലാണ് ഇപ്പോള്‍ മികച്ച ഫോമിലുള്ള ശ്രീശാന്ത് തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നത്.
ഇംഗ്ലണ്ടിനെതിരായി കൊച്ചിയില്‍ രണ്ടാം ഏകദിന മത്സരത്തില്‍ കളിക്കാനെത്തിയ ഇന്ത്യന്‍ ടീമിന്റെ നെറ്റ് പ്രാക്ടീസില്‍ ശ്രീശാന്ത് ബൗള്‍ ചെയ്യാനെത്തിയിരുന്നു.
ശ്രീയുടെ ഫിറ്റ്നസില്‍ ഇന്ത്യന്‍ കോച്ച് ഡങ്കന്‍ ഫ്ലെച്ചര്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചതായാണ് അറിയുന്നത്.
റാഞ്ചിയിലെ മത്സരത്തിനു ശേഷമായിരിക്കും അവസാന രണ്ടു മാച്ചുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കുക. ഇപ്പോള്‍ ടീമിലുള്ള ഇഷാന്ത് ശര്‍മയെയോ അശോക് ഡിന്‍ഡയെയോ ഒഴിവാക്കിയാവും ശ്രീയെ ടീമില്‍ ഉള്‍പ്പെടുത്തുക.
ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന ശ്രീ ഇന്ത്യയ്ക്കുവേണ്ടി ഇതുവരെ 27 ടെസ്റ്റിലും 53 ഏകദിന മാച്ചുകളിലുമാണ് കളിച്ചത്. ടെസ്റ്റില്‍ 87-ഉം ഏകദിനത്തില്‍ 75-ഉം വിക്കറ്റുകള്‍ നേടി.