ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കല്‍ ഈ മാസം 25ന്‍ പരിഗണിക്കും

ചൊവ്വ, 8 ഒക്‌ടോബര്‍ 2013 (13:27 IST)
PRO
ഐപിഎല്‍ ഒത്തുകളിക്കേസില്‍ എസ്‌ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത്‌ കോടതി ഈ മാസം 25 ലേക്കു മാറ്റി.

മക്കോക്ക വകുപ്പുകള്‍ ചുമത്തപ്പെട്ട പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്നാണു വ്യവസ്ഥയെന്നു ഡല്‍ഹി പൊലീസ്‌ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹി പൊലീസിന്റെ അപേക്ഷയില്‍ പട്യാല ഹൗസ്‌ കോടതിയാണ്‌ കേസ്‌ പരിഗണിച്ചത്‌.

മക്കോക്ക വകുപ്പ്‌ ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ശ്രീശാന്ത്‌ അടക്കം 24 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാണു ഡല്‍ഹി പൊലീസിന്റെ ആവശ്യം. മക്കോക്ക വകുപ്പുകള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നാണു ശ്രീശാന്തിന്റെ അഭിഭാഷകരുടെ വാദം.

വെബ്ദുനിയ വായിക്കുക