ശ്രീലങ്ക ദക്ഷിണാഫ്രിക്കയെ തോല്‍‌പിച്ചു

ബുധന്‍, 7 ഓഗസ്റ്റ് 2013 (08:51 IST)
PRO
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി ട്വന്റിയില്‍ ശ്രീലങ്കക്ക് തകര്‍പ്പന്‍ ജയം. ആറു വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. 74 റണ്‍സെടുത്ത തിലക് രത്‌നെ ദില്‍ഷനാണ് ശ്രീലങ്കയുടെ വിജയശില്‍പി‍.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റിനാണ് 163 റണ്‍സെടുത്തത്. ജയിക്കാന്‍ 164 റണ്‍സെടുക്കേണ്ടിയിരുന്ന ശ്രീലങ്ക 18.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 11 പന്തില്‍ നിന്നും 25 റണ്‍സെടുത്ത തിസാര പെരേരയാണ് ലങ്കക്ക് അനായാസ ജയം നേടിക്കൊടുത്തത്.

അര്‍ദ്ധസെഞ്ച്വറി നേടിയ ഫാഫ് ഡ്യൂപ്ലിസിസും, ഡുമിനിയുമാണ് ദക്ഷിണാഫ്രിക്കക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. അവസാന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 21ന് സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക